തിരുവനന്തപുരം: ഓണം കഴിഞ്ഞാൽ മിൽമ പാലിന്റെ വില കൂട്ടാൻ നീക്കം. പാലിന്റെ വില അഞ്ച് രൂപയോളം കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തത്വത്തിൽ മിൽമയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി. അടുത്ത മാസം ചേരുന്ന ബോർഡ് യോഗത്തിൽ വില വർദ്ധനവിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
2022 ഡിസംബറിലാണ് ഇതിനുമുമ്പ് മിൽമ പാലിന്റെ വില ആറ് രൂപ വർധിപ്പിച്ചത്. ഇനിയും ലിറ്ററിന് 5 രൂപയോളം വർദ്ധന വേണമെന്നുള്ള ആവശ്യമാണ് യോഗത്തിൽ ഉയർന്നത്.
കാലിത്തീറ്റ, തീറ്റപ്പുല്ല് എന്നിവയുടെ വിലക്കയറ്റം, പാൽ ഉൽപാദന ചെലവിലെ വർദ്ധനവ് എന്നിവയാണ് വില വർധിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ. കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതോടൊപ്പം ഗുണമേന്മയുള്ള പാലിന്റെ ലഭ്യതയ്ക്ക് വേണ്ടിയും ആണെന്നാണ് മിൽമ അധികൃതരുടെ വിശദീകരണം.
മിൽമയുടെ പാൽ വില വർദ്ധനവ് ഉപഭോക്താക്കളിൽ ആശങ്കകൾ സൃഷ്ടിക്കുമെങ്കിലും ഉൽപാദനച്ചെലവിലെ വർദ്ധനവ് കണക്കിലെടുത്ത് ഈ നടപടി അത്യാവശ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാലിന്റെ വില അഞ്ച് രൂപയോളം കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തത്വത്തിൽ മിൽമയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി





0 Comments