5
കാട്ടാക്കട: കേബിൾ വലയിൽ കുരുങ്ങിയ കുഞ്ഞി പ്രാവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കാട്ടാക്കട ജംഗ്ഷനിലെ കേബിൾ ശൃംഖലയിൽ കുരുങ്ങിയ കുഞ്ഞി പ്രാവിനെയാണ് കാട്ടാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി രക്ഷിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
കാട്ടാക്കട പഴക്കച്ചവടം നടത്തുന്ന അമീറാണ് തലങ്ങും വിലങ്ങും കടന്നുപോകുന്ന കേബിളിൽ കുരുങ്ങി കഷ്ടപ്പെടുന്ന നിലയിൽ പ്രാവിനെ കണ്ടത്. സ്വന്തം നിലയ്ക്ക് പ്രാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രാവിന്റെ ജീവൻ അപകടത്തിലാവുമെന്ന് തോന്നിയതിനെത്തുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പ്രാവിനെ രക്ഷിക്കുകയായിരുന്നു
കാട്ടാക്കട പഴക്കച്ചവടം നടത്തുന്ന അമീറാണ് തലങ്ങും വിലങ്ങും കടന്നുപോകുന്ന കേബിളിൽ കുരുങ്ങി കഷ്ടപ്പെടുന്ന നിലയിൽ പ്രാവിനെ കണ്ടത്





0 Comments