/uploads/news/news_ജാമ്യത്തിലിറങ്ങിയതിന്_തൊട്ടുപിന്നാലെ_ഗ്ര..._1696240964_6487.png
NEWS

ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഗ്രീഷ്മയുടെ പുതിയ നീക്കം, അമ്പരന്ന് ഷാരോണിന്റെ കുടുംബം


ന്യൂഡൽഹി: ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പുതിയ നീക്കവുമായി ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ. കഴിഞ്ഞ ആഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിൽ ആയിരുന്ന ഗ്രീഷ്മ ഇതോടെ ഒരു വർഷത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത് എന്ന ഉപാധികളടക്കം അംഗീകരിച്ച ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.

ഇപ്പോഴിതാ കേസിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് ഗ്രീഷ്മ. പുതിയ ആവശ്യവുമായി സുപ്രീംകോടതിയെ ആണ് ഗ്രീഷ്മ സമീപിച്ചിരിക്കുന്നത്. ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നാണ് ഗ്രീഷ്മയുടെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് വഴിയാണ് ഗ്രീഷ്മ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലാണ് കേസിന്റെ നടപടികൾ നടക്കുന്നത്.


ഇത് കന്യാകുമാരിലെ ജെ എം എഫ് സി കോടതിയിലേക്ക് മാറ്റണം എന്നാണ് ഹർജിയിലൂടെ ഗ്രീഷ്മ ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണം എന്ന് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മയും അമ്മാവനും ഹർജിയിൽ പറയുന്നു. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. ഷാരോൺ വധം നടന്നത് തമിഴ്‌നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണം എന്നാണ് പ്രതികൾ പറയുന്നത്.

നിലവിൽ നെയ്യാറ്റികര അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും എന്നും കന്യാകുമാരിയിൽ നിന്ന് വിചാരണ നടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.


മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായത്തിൽ കീടനാശിനി കലർത്തിയായിരുന്നു ഗ്രീഷ്മ, ഷാരോണിനെ കൊലപ്പെടുത്തിയത്. മുൻപും ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചിരുന്നു. കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകിയായിരുന്നു ആദ്യശ്രമം.

എന്നാൽ ഇത് പാളിയതോടെയാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയത്. കേസിൽ ഷാരോൺ മരിച്ച് അധികം വൈകാതെ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ഗ്രീഷ്മ ബാത്‌റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

പുതിയ ആവശ്യവുമായി സുപ്രീംകോടതിയെ ആണ് ഗ്രീഷ്മ സമീപിച്ചിരിക്കുന്നത്.

0 Comments

Leave a comment