/uploads/news/news_ദാറുൽ_അർഖം_ദഅ്_വ_സമ്മേളനം_'അന്നിദാഅ്_'_സ..._1693226491_1728.jpg
NEWS

ദാറുൽ അർഖം ദഅ് വ സമ്മേളനം 'അന്നിദാഅ് ' സമാപിച്ചു.


ആറ്റിങ്ങൽ: പാലാംകോണം ദാറുൽ അർഖം അൽഹിന്ദിന്റെ സനദ് ദാന സമ്മേളനം "അന്നിദാഅ് " സമാപിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ.അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാറുൽ അർഖം പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി അധ്യക്ഷനായി. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.നഹാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

 

വിസ്ഡം ഹിലാൽ വിങ് ചെയർമാൻ അബൂബക്കർ സലഫി, ഹംസ മദീനി, അർഷദ് അൽഹികമി, ശുഐബ് അൽഹികമി, എസ്.ഷറഫുദ്ദീൻ, ഷെഫീഖ് ഫാറൂഖി, സഹ്റ സുല്ലമിയ്യ, നസീമ ടീച്ചർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഉലമാ സംഗമം, പ്രബോധക സംഗമം, വിദ്യാർഥി സമ്മേളനം, ബാലസമ്മേളനം, വനിതാ സമ്മേളനം, വിസ്ഡം പ്രവർത്തക സംഗമം, തക് രീം എന്നിവ സംഘടിപ്പിച്ചു.

ദാറുൽ അർഖം ദഅ് വ സമ്മേളനം 'അന്നിദാഅ് ' സമാപിച്ചു.

0 Comments

Leave a comment