തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. പൊൻവിളയിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപമാണ് തകർത്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി.
ഇന്നലെ രാത്രി എട്ടരോടെയാണ് സ്തൂപം തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പാറശ്ശാല പൊലീസ് അറിയിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ.





0 Comments