/uploads/news/news_വീട്ടിൽ_നിന്നും_എം.ഡി.എം.എയുമായി_യുവാവ്_..._1739436049_6858.jpg
NEWS

വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ


T

വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഴകം, കൈതയിൽ വീട്ടിൽ, രേഷ്മ ഭവനിൽ രാഹുൽ രവീന്ദ്രൻ (24) നെയാണ് വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 60 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. തിരുവനന്തപുരം റൂറൽ ഷാഡോ ടീമിന്റെ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. അറസ്റ്റ് ചെയ്‌ത പ്രതിയെ മാറനല്ലൂർ പൊലീസിന് കൈമാറി. പ്രതി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു വരുകയാണ്. വിൽപ്പനക്കായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 

ജില്ലയിൽ ലഹരി വസ്തുക്കളെത്തുന്നതായി റൂറൽ എസ്.പി.കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് രാഹുൽ രവീന്ദ്രന്റെ വിവരം ലഭിക്കുന്നത്. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് സൂചന.

ജില്ലയിൽ ലഹരി വസ്തുക്കളെത്തുന്നതായി റൂറൽ എസ്.പി.കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് രാഹുൽ രവീന്ദ്രന്റെ വിവരം ലഭിക്കുന്നത്

0 Comments

Leave a comment