തിരുവനന്തപുരം: ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾക്ക് വാർത്തമാനകാലത്ത് സോഷ്യൽ മീഡിയയുടെ പങ്ക് അതിനിർണായകമാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി എം.ഇ.എസ്സ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ഇന്ന് പത്ര മാധ്യമങ്ങൾ തുറന്നാൽ സോഷ്യൽ മീഡിയകളുടെ അതിപ്രസരം മൂലം ചതിക്കുഴികളിൽ വീണ് ഭർത്താക്കന്മാരെയും നൊന്ത്പെറ്റ കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുന്ന ഭാര്യമാരുടേയും, കുഞ്ഞിനെ കൊന്ന് പുതിയ ഭർത്താവിനോടൊപ്പം ജീവിക്കാൻ തുനിഞ്ഞിറങ്ങുന്ന ഭാര്യമാരുടേയും, പ്രേമം പരാജയപ്പെട്ടാൽ പെൺകുട്ടിയെ കൊന്നുകളയുന്ന കാമുകന്മാരുടേയും വാർത്തകളാണ് നിറയുന്നത്. മുൻപെങ്ങുമില്ലാത്ത വിധം കുടുബ ബന്ധത്തകർച്ച ക്രമാതീതമായി വർധിച്ചിരിക്കുന്നു.
സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം വീട്ടിലുള്ളവർക്ക് പരസ്പരം സംസാരിക്കാൻ പോലും സമയമില്ലാതായി. പരസ്പരം ഒന്ന് സംസാരിച്ചാൽ തീരാവുന്ന ചെറിയ പ്രശ്നങ്ങൾ ഊതി വീർപ്പിച്ച് കുടുംബ ബന്ധത്തകർച്ചയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിൽ സോഷ്യൽ മീഡിയകളിൽ നിന്ന് കിട്ടുന്ന സൗഹൃദങ്ങൾ വലിയ പങ്ക് വഹിക്കുന്നു.
വീട്ടിലെത്തി കഴിഞ്ഞാൽ കുഞ്ഞുങ്ങൾ അടങ്ങിയിരിക്കുന്നതിനായി അവർക്ക് മൊബൈൽ ഫോണുകൾ നൽകുന്ന പ്രവണത വർധിച്ച് വരികയാണ്. ഇത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുകയാണ്. 18 വയസ്സ് തികഞ്ഞവർക്ക് മാത്രം എടുക്കാൻ കഴിയുന്ന പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും കുട്ടികൾ വയസ്സ് തിരുത്തി വെച്ച് എടുക്കുന്നത് പതിവാണ്. ഇതിന് തടയിടാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണം.
നമ്മുടെ സൈബർ സെൽ സംവിധാനം വളരെ കാര്യക്ഷമമായി തന്നെയാണ് പ്രവർത്തിക്കുന്നത്. ഒരു കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറ്റക്കാരെ പിടികൂടുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യം നടക്കാതിരിക്കാൻ നാം എന്തെല്ലാം സംവിധാനം ഒരുക്കുന്നുണ്ടെന്ന് ചിന്തിക്കണം. കൊറോണ സമയത്ത് ഓൺലൈൻ പഠനത്തിനായി ലഭിച്ച മൊബൈൽ ഫോൺ സൗകര്യം പിന്നീട് കുട്ടികൾ ദുരുപയോഗിക്കുന്ന അവസ്ഥയിലെത്തി. കുട്ടികളുടെ കയ്യിലുള്ള മൊബൈൽ ഫോണുകൾ വാങ്ങി പൂട്ടി വെക്കുവാൻ മാതാപിതാക്കൾ തയ്യാറാവണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
.
ഫെബ്രുവരി 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വിസ്‌ഡം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചത്.
തിരുവനന്തപുരം സലഫി മസ്ജിദ് മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് അധ്യക്ഷനായി. വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർശദ് അൽഹികമി താനൂർ മുഖ്യപ്രഭാഷണം നടത്തി.
വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, ട്രഷറർ അബ്ദുള്ള കേശവദാസപുരം, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ മൂസ കരിച്ചാറ, പ്രൊഫ.അബ്ദുറഷീദ്, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, മനാഫ് പാലാംകോണം, മാഹീൻകുട്ടി, ഷഹീർ വലിയവിള എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ നന്ദിയും പറഞ്ഞു.
വീട്ടിലെത്തി കഴിഞ്ഞാൽ കുഞ്ഞുങ്ങൾ അടങ്ങിയിരിക്കുന്നതിനായി അവർക്ക് മൊബൈൽ ഫോണുകൾ നൽകുന്ന പ്രവണത വർധിച്ച് വരികയാണ്. ഇത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുകയാണ്





0 Comments