കഴക്കൂട്ടം: സി.പി.എം മുൻ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം കണിയാപുരം ആഫിയ മൻസിലിൽ ബീഗം നബീസ (82) നിര്യാതയായി. സംസ്ഥാന ലോട്ടറി ഡയറക്ടറായിരുന്ന പരേതനായ എച്ച്.എ.ഷൗക്കത്തലി ആണ് ഭർത്താവ്. മുൻ ജില്ലാപഞ്ചായത്തംഗമായിരുന്ന ബീഗം രണ്ടു തവണ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തംഗവും, കയർ വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, എന്നീ പദവികൾ വഹിച്ചിരുന്നു. മക്കൾ: പമീല, കഫീല. മരുമക്കൾ: ഷാഫി (ബിസിനസ്), സുനിൽ നജീബ് (വിദേശം). ഇന്നലെ വൈകുന്നേരം പള്ളിപ്പുറം, പരിയാരത്തുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, സി.ദിവാകരൻ എം.എൽ.എ തുടങ്ങിയവർ പരേതയുടെ വീട്ടിലെത്തിയിരുന്നു.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ബീഗം നബീസ (82) അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments