/uploads/news/news_എം.ബി.ബി.എസ്_വിദ്യാർത്ഥി_ക്ലാസ്സിൽ_കുഴഞ്..._1663851484_1945.jpg
Obituary

എം.ബി.ബി.എസ് വിദ്യാർത്ഥി ക്ലാസ്സിൽ കുഴഞ്ഞുവീണ് മരിച്ചു.


കഴക്കൂട്ടം: അവസാന വർഷ  എം.ബി.ബി.എസ് വിദ്യാർത്ഥിയായ മലയാളി പോണ്ടിച്ചേരി മെഡിക്കൽ കോളേജിൽ ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി, ജിപ്മർ  (ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേഷൻ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) കോളേജിലെ വിദ്യാർത്ഥിയും ചേങ്കോട്ടുകോണം, കല്ലടിച്ചവിള, മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിൻ്റയും മകനുമായ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കുള്ള ക്ലാസ്സ് കഴിഞ്ഞ ശേഷം അടുത്ത 10 മണിക്കുള്ള ക്ലാസ്സിൽ ഇരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ജിപ്മറിലെ ഐ.സിയുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർഡിയാക് അറസ്റ്റാണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ചൊവ്വാഴ്ച രാത്രി തന്നെ ബന്ധുക്കളെത്തി 
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ച മൃതദേഹം രാവിലെ എട്ടുമണിയോടെ ചെമ്പഴന്തി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.

എസ്.എസ്.എൽസിക്കും പ്ലസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ നിജാസിന് അടുത്തയാഴ്ച അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ തുടങ്ങാനിരിക്കുകയായിരുന്നു. നിജാസിന്റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. തുടർന്ന് മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. ജസീറയുടെ ഏക മകനായ നിജാസിൻ്റെ ആകസ്മിക മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

എസ്.എസ്.എൽസിക്കും പ്ലസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ നിജാസിന് അടുത്തയാഴ്ച അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ തുടങ്ങാനിരിക്കുകയായിരുന്നു.

0 Comments

Leave a comment