https://kazhakuttom.net/images/news/news.jpg
Obituary

കാര്യവട്ടത്ത് ദേശീയ പാതയോരത്ത് യുവാവ് തീ കൊളുത്തി മരിച്ചു


കഴക്കൂട്ടം: കാര്യവട്ടത്ത് ദേശീയ പാതയോരത്ത് യുവാവ് തീ കൊളുത്തി മരിച്ചു. കാര്യവട്ടം പിണക്കോട്ടുകോണം ലക്ഷം വീട് സ്വദേശി രജിത് (ഉണ്ണി/32) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കാമ്പസിനു സമീപം ദേശീയ പാതയോരത്ത് എത്തിയ മാനസിക വിഭ്രാന്തിയുള്ള യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ടെക്നോപാർക്കിൽ നിന്നും സ്ഥലത്തെത്തിയ അഗ്നിശമന സേന ആളിക്കത്തുകയായിരുന്ന തീയണക്കുകയായിരുന്നു. ഉടൻ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പോലീസ് കേസെടുത്തു.

കാര്യവട്ടത്ത് ദേശീയ പാതയോരത്ത് യുവാവ് തീ കൊളുത്തി മരിച്ചു

0 Comments

Leave a comment