https://kazhakuttom.net/images/news/news.jpg
Obituary

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരണമടഞ്ഞു


കഴക്കൂട്ടം: കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റ അന്യ സംസ്ഥാന തൊഴിലാളി മരണമടഞ്ഞു. വെസ്റ്റ് ബംഗാൾ പുർബദേഹർ, ഭംഗമാലിയിൽ സ്വപൻറോയ് (25) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കുളത്തൂർ കല്ലിങ്ങലിൽ എം ഫൈവ് ഹോംസിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ സ്വപൻറോയിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ നിലത്തു കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് പരിക്കേറ്റു കിടന്ന സ്വപൻറോയിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ (ഞായർ) പുലർച്ചയോടെ മരണമടയുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. അപകടം നടക്കുന്നത് കൂടെയുള്ള തൊഴിലാളികൾ കണ്ടിരുന്നില്ല. മൊബൈലിൽ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ വീണു പോയതാകാമെന്നാണ് തൊഴിലാളികൾ പറയുന്നത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരണമടഞ്ഞു

0 Comments

Leave a comment