തിരുവന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ 12.15ന് ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ആമിനയാണ് ഭാര്യ. തുഷാര, പ്രസൂന എന്നിവർ മക്കളാണ്. ഇരുപതു വർഷത്തോളം മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 1948 ഡിസംബർ 25-നാണ് പൂവച്ചൽ ഖാദറിൻ്റെ ജനനം. പിതാവ് അബൂബക്കർ. മാതാവ് റാബിയത്തുൽ അദബിയ്യ ബീവി.
ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments