ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് നെല്ലനാട് തോട്ടുമ്പുറം ഗീതാ ഭവനിൻ മധു-ഉഷാ ദമ്പതികളുടെ മകൻ മണികണ്ഠൻ (23) ആണ് മരിച്ചത്. മാങ്കുഴിയിൽ വച്ചായിരുന്നു അപകടം. കോട്ടവരമ്പിൽ നി്ന്നും വേങ്കമല ഭാഗത്തേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വഴി മദ്ധ്യേ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കി. ഗീത, രാജി എന്നിവർ സഹോദരങ്ങളാണ്.
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments