https://kazhakuttom.net/images/news/news.jpg
Obituary

ബീമാപള്ളിയിൽ പോയി മടങ്ങിയ ഗൃഹനാഥൻ കഴക്കൂട്ടത്ത് കാറിടിച്ച് മരിച്ചു


കഴക്കൂട്ടം: ബീമാപള്ളിയിൽ ഭാര്യയും കുഞ്ഞുമായി പോയി മടങ്ങിയ ഗൃഹനാഥൻ കഴക്കൂട്ടത്ത് വെച്ച് കാറിടിച്ച് മരിച്ചു. ഗാന്ധിപുരം, ഇന്ദിരാജി നഗർ, പ്ലാവറക്കോണത്ത് വീട്ടിൽ തമ്പിക്കുഞ്ഞിന്റെയും സുലേഖാ ബീവിയുടെയും മകൻ ഫസലുദീൻ (56 ) ആണ് മരിച്ചത്. ,കഴക്കൂട്ടം ബ്ളോക്ക് ഓഫീസിന് സമീപമുള്ള ഹലായിസ് റസ്റ്റാറന്റിന് മുന്നിൽ വെച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 നാണ് അപകടമുണ്ടായത്. ബീമാപള്ളിയിൽ പോയി മടങ്ങി വരുമ്പോൾ റോഡരുകിൽ ബൈക്ക് നിർത്തിയ ശേഷം ഭാര്യ റംലയെയും നാലു വയസുള്ള മകൻ ഫർഹാനെയും ബൈക്കിന് സമീപം നിർത്തി. തുടർന്ന് എതിർവശത്തെ കടയിൽ നിന്നും സാധനം വാങ്ങുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ വേഗതയിലെത്തിയ കാർ ഫസലുദ്ദീനെ ഇടിച്ചിടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫസലുദീൻ കാര്യവട്ടം കുരിശടി ജംഗ്ഷനിൽ എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് നടത്തി വരുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.

ബീമാപള്ളിയിൽ പോയി മടങ്ങിയ ഗൃഹനാഥൻ കഴക്കൂട്ടത്ത് കാറിടിച്ച് മരിച്ചു

0 Comments

Leave a comment