മംഗളൂരു:മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു.80 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്കർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായിരുന്നു.യോഗ ചെയ്യുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. എഐസിസി ജനറൽ സെക്രട്ടറി, കർണാടക പിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments