പോത്തൻകോട്: സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം നടന്ന പോത്തൻകോട്, വാവറ അമ്പലം, മഞ്ഞമല, വീട്ടുവിളാകത്തു വീട്ടിൽ അബ്ദുൽ അസീസി (68) ന്റെ സംസ്കാരം നടന്നു. രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടു കൂടിയാണ് മരണമടഞ്ഞത്. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഖബറടക്കം നടത്തിയത്. കല്ലിയൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ പത്തടി താഴ്ചയിൽ പ്രത്യേകം തയ്യാറാക്കിയ കുഴിയിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള 5 വോളന്റിയർമാരും പള്ളിയിലെ ഉസ്താദും, പള്ളി പ്രതിനിധിയും ഉൾപ്പെടെ 7 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മൃതദേഹത്തിൽ നിന്ന് പത്തടി ദൂരെ മാറി നിന്ന് മയ്യത്ത് നമസ്കാരം നിർവ്വഹിച്ച ശേഷമാണ് ഖബറടക്കം നടത്തിയത്. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്തു. വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് തുടങ്ങിയിരുന്നു. സുബൈദാ ബീവിയാണ് ഭാര്യ. മക്കൾസജീന (ബാങ്ക് ജീവനക്കാരി), സജീറ (ടെക്നോപാർക്ക്), സജീല (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) മരുമക്കൾ: നുജൂമുദ്ദീൻ, റോമി, പരേതനായ സിയാദ്.
സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം. പോത്തൻകോട് സ്വദേശിയുടെ സംസ്കാരം നടന്നു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments