തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അട്ടക്കുളങ്ങര ജയിൽ ബോംബേറ് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് മരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 52 വയസായിരുന്നു. ചികിത്സക്കായി പരോളിലായിരുന്നു. ഗുണ്ടാ കുടിപ്പകയെ തുടർന്ന് അട്ടക്കുളങ്ങര ജയിലിന് മുന്നിൽ തിരുവനന്തപുരം, ചാന്നാങ്കര സ്വദേശി എൽ.ടി.ടി.ഇ കബീറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാറൂഖ്. സംഭവം കേരളത്തിൽ വൻവാർത്താ പ്രാധാന്യം നേടിയിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഫാറൂഖിന്റെ ശിക്ഷ, ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. 1999 ജൂലായ് 17 നായിരുന്നു എൽ.ടി.ടി.ഇ കബീർ ബോംബേറിൽ കൊല്ലപ്പെട്ടത്. പോലീസ് അകമ്പടിയോടെ എൽ.ടി.ടി.ഇ കബീറിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടു വരുമ്പോൾ മോട്ടോർ സൈക്കിളിൽ പിന്തുടർന്നെത്തിയ ഫാറൂഖ് അട്ടക്കുളങ്ങര ജയിലിന് മുന്നിൽ വച്ച് അകമ്പടി പോലീസിന്റെ സാന്നിധ്യത്തിൽ കബീറിനെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. എ.എസ്.ഐ കൃഷ്ണൻ കുട്ടിയെ വധിച്ച കേസിലെ പ്രതിയായിരുന്നു കബീർ. 1998 മെയ് 21ന് കൃഷ്ണൻ കുട്ടിയെ ചെമ്പഴന്തി, രാജാജി നഗറിലുള്ള വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വള്ളക്കടവ് പ്രിയദർശിനി നഗറിൽ അസൂറിന്റെ മകനാണ് കരാട്ടേ ഫാറൂഖ്. ഖബറടക്കം ഇന്ന് ജുമാ നമസ്കാരത്തിനു ശേഷം വള്ളക്കടവ് വലിയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അട്ടക്കുളങ്ങര ജയിൽ ബോംബേറ് കേസിലെ പ്രതി കരാട്ടെ ഫാറൂഖ് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments