കഴക്കൂട്ടം: ഉംറയ്ക്കു പോയ കഴക്കൂട്ടം സ്വദേശി മക്കയിൽ നിര്യാതനായി. കഴക്കൂട്ടം മണക്കാട്ടു വിളാകം ഹൗസിൽ മുഹമ്മദ് ഇല്യാസ് (75) ആണ് നിര്യാതനായത്. മാർച്ച് 22 നാണ് ഉംറ കർമ്മം നിർഹിക്കുവാനായി മക്കയിലെത്തിയത്. സ്വകാര്യ ഗ്രൂപ്പ് വഴി മക്കയിലെത്തിയ മുഹമ്മദ് ഇല്യാസ് ഉംറ നിർവഹിച്ച് മദീനയിൽ പോകുവാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ മസ്ജിദുൽ ഹറമിൽ വെച്ചു ത്വവാഫിനിടെ നെഞ്ചു വേദന അനുഭവപെട്ടതിനെ തുടർന്ന് അജിയാത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. ജനാസ മക്കയിൽ മറവ് ചെയ്തു. ഭാര്യ: ഉമൈഫാ ബീവി. മക്കൾ: സുബൈദ ബീവി, ഷാജഹാൻ (കച്ചവടം), മുഹമ്മദ് ഷംനാദ് (അദ്ധ്യാപകൻ), സബീന. മരുമക്കൾ: മുഹമ്മദ് ഷാഫി (ഗൾഫ്), ലത്തീഫ് (ഗൾഫ്), അൻസി, സുനിലാ ബീഗം.
ഉംറയ്ക്കു പോയ കഴക്കൂട്ടം സ്വദേശി മക്കയിൽ നിര്യതനായി.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments