/uploads/news/1140-IMG-20191107-WA0009.jpg
Obituary

കണിയാപുരത്ത് ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു


കഴക്കൂട്ടം: ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് കമ്പിക്കകം വീട്ടിൽ ഉമർപിള്ളയാണ് (76) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കണിയാപുരം റെയിൽവേ ഗേറ്റിന് സമീപം ധന്യ സൂപ്പർമാർക്കറ്റിന് മുന്നിലാണ് അപകടം. ചെറുമകളെ എം.ജി.എം സ്കൂളിൽ വിട്ട ശേഷം കണിയാപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് പെരുമാതുറയിൽ നിന്നു വന്ന ബൈക്ക് ഉമർപിള്ളയെ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉമർപിള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെ മരിക്കുകയായിരുന്നു. ഭാര്യ ഷാഹിദ ബീവി, മക്കൾ: അൻസർ, അൻവർ, അൻസാരി, വഹീദ, മരുമക്കൾ: നാസർ, ഫാത്തിമ, ഫസീല. ഖബറടക്കം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് കുമിളി മുസ്ളീം ജമാഅത്തിൽ നടക്കും.

കണിയാപുരത്ത് ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

0 Comments

Leave a comment