/uploads/news/293-MAHESH.jpg
Obituary

ക്ലേ മൈനിങ് തൊഴിലാളിയായ യുവാവ് കുളത്തിൽ വീണു മരിച്ചു


കഴക്കൂട്ടം: ക്ലേ മൈനിങ് തൊഴിലാളിയായ യുവാവ് കുളത്തിൽ വീണു മരിച്ചു. മംഗലപുരം വാലിക്കോണം മഹേഷ് നിവാസിൽ മഹീന്ദ്രൻ, വിജി ദമ്പതികളുടെ മകൻ മഹേഷ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഇംഗ്ലീഷ് ഇൻഡ്യൻ ക്ലെയിലെ കരാർ ജീവനക്കാരനായ മഹേഷ് തിങ്കളാഴ്ച ഉച്ച മുതൽ മംഗലപുരം ഇംഗ്ലീഷ് ഇൻഡ്യൻ ക്ലെയിലെ ക്ലെ മൈനിങ് സ്ഥലത്ത് സഹപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു. നാല് മണിയോടെ മഹേഷിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ സമീപത്തെ ക്ലേ മൈനിംഗ് കുളത്തിൽ വീണു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മഹേഷ് മരണപ്പെട്ടിരുന്നു. തുടർന്ന് പോലീസ് എത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മഹേഷിന്റെ പേഴ്സും, മൊബൈൽ ഫോണും കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. താത്കാലിക ജീവനക്കാരനായ മഹേഷിന് തൊഴിൽ സംബന്ധമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. വിജീഷ് സഹോദരനാണ്.

ക്ലേ മൈനിങ് തൊഴിലാളിയായ യുവാവ് കുളത്തിൽ വീണു മരിച്ചു

0 Comments

Leave a comment