/uploads/news/news_ചലച്ചിത്രനടി_കെ_പി_എ_സി_ലളിത_അന്തരിച്ചു._1645554635_607.jpg
Obituary

ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു.


കൊച്ചി: ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് എറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. കേരള സം​ഗീത നാടക അക്കാദമി ചെയർ പേഴ്സണായിരുന്നു. 


കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് മഹേശ്വരിയമ്മ  എന്ന കെ.പി.എ.സി ലളിതയുടെ ജനനം. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെ.പി.എ.സി ലളിതയ്ക്ക് 2 തവണ സഹനടിക്കുള്ള ദേശീയ അവാർഡ്  ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. 

അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദ സാന്നിധ്യമായി എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.

സംസ്കാരം നാളെ വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. രാവിലെ 8 മുതല്‍ 11.30 വരെ തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

കെ.എസ്.സേതുമാധവന്റെ  കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. 


ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു.

0 Comments

Leave a comment