കഴക്കൂട്ടം: തുമ്പ കടലിൽ കുളിക്കാനിറങ്ങിയ നാല് സുഹൃത്തുക്കളിൽ ഒരാൾ തിരയിൽപ്പെട്ട് കാണാതായി. ശംഖുംമുഖം കണ്ണാന്തുറ സ്വദേശിയായ സച്ചിൻ ശ്യാം (21) ആണ് തുമ്പ സെന്റ് സേവിയേഴ്സ് കോളേജിനടുത്തുള്ള സെൻറ് ഡൊമിനിക് ചർച്ചിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായത്. കണ്ണാന്തുറ പഴയ ജിവി രാജ സ്പോർട്സ് സ്ക്കൂളിന് സമീപം ഹിൽ ഹൗസിൽ ശ്യാമിന്റെയും ചന്ദ്രികയുടെയും മകനാണ് സച്ചിൻ ശ്യാം. വിദ്യാർത്ഥിനിയായ ആര്യ സഹോദരിയാണ്. ഇന്നലെ വൈകുന്നേരം 4:15 നാണ് സംഭവം. സുഹൃത്തുക്കളായ മനു പ്രസാദ്, വിജിൽ, വൈശാഖ് എന്നിവർക്കൊപ്പമാണ് കടലിൽ കുളിക്കാനായി തുമ്പയിലെത്തിയത്. സച്ചിൻ ശ്യാമും സുഹുത്തുക്കളായ മറ്റു 3 പേരും കൂടി കടലിൽ കുളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അതിശക്തമായ തിരയിൽപ്പെട്ട് സച്ചിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെയും പിന്നിട് ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. സിവിൽ ഇഞ്ചിനിയറിംങ് പാസായ ശേഷം പട്ടത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കാണാതായ സച്ചിൻ ശ്യാം.
തുമ്പയിൽ കുളിക്കാനിറങ്ങിയ 21കാരൻ തിരയിൽപെട്ട് കാണാതായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments