പെരുമാതുറ: പെരുമാതുറ, മാടൻവിള ജുമാ മസ്ജിദിന് സമീപം, ലിസി മൻസിലിൽ എം.എം.ബഷീർ (72) നിര്യാതനായി. ചിറയിൻകീഴ് താലൂക്ക് പ്രവാസി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, പ്രവാസി സംഘം മംഗലപുരം ഏരിയാ കമ്മിറ്റിയംഗം, സി.പി.എം മാടൻവിള തിട്ടയിൽ ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ദീർഘ കാലം പ്രവാസി ആയിരുന്ന ഇദ്ദേഹം അൽഐൻ പെരുമാതുറ കൂട്ടായ്മയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച സി.പി.എം നേതാവ് എസ്.എ.ജബ്ബാറിന്റെ മകൾ ജ സിയാണ് ഭാര്യ. മക്കൾ: ലിസീന (റാസ് അൽ ഖൈമ), നാദിയ, അൽത്താഫ് (റാസ് അൽ ഖൈമ), ഷാദിയ. മരുമക്കൾ: താഹ (റാസ് അൽ ഖൈമ), നിഷാദ്. കബറടക്കം നാളെ (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് പെരുമാതുറ വലിയപള്ളി ജുംആ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
നിര്യാതനായി: എം.എം.ബഷീർ (72)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments