തിരുവനന്തപുരം: പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യാ സിംഗ് (16) ആണ് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചത്. തിരുവനന്തപുരത്ത് കവടിയാറിലെ ജവഹർ നഗറിലെ നികുഞ്ചം, ഫോർച്യൂൺ ഫ്ലാറ്റിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെയാണ് ഒമ്പതാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഭവ്യാ സിംഗ് താഴേയ്ക്കു വീണത്. ആനന്ദ് സിംഗ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി മുകളിലേയ്ക്കു പോകുന്ന സമയത്താണ് അപകടമുണ്ടായത്. മുകളിൽ നിന്നും എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടി തറയിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തുള്ള എസ്.കെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് 4:30 മണിയോടെ മൃതദേഹം ഫ്ലാറ്റിൽ കൊണ്ടു വരുമെന്നറിയുന്നു. യു.പിയിലെ അലഹബാദ് സ്വദേശിയായ ആനന്ദ് സിംഗ് 2019 ലാണ് നികുഞ്ജം ഫ്ലാറ്റിലെത്തിയത്. എന്നാൽ അടുത്തിടെയാണ് കുടുംബം ഫ്ലാറ്റിലെത്തിയത്. ഭവ്യാ സിംഗ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഐറ സിംങ് സഹോദരിയാണ്.
പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments