പോത്തൻകോട്: ബുധനാഴ്ച പുലർച്ചെ 1:15ന് പോത്തൻകോട് ഗുരുമന്ദിരത്തിന് സമീപം നടന്ന അപകടത്തിൽ 19കാരൻ മരിച്ചു. തോന്നയ്ക്കൽ, കുടവൂർ, പുന്നവിള വീട്ടിൽ ലേഖ - സക്കറിയ ദമ്പതികളുടെ മകൻ നിഥിൻ(19) ആണ് മരിച്ചത്. വാവറമ്പലം ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്ന നിഥിനും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നിഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കഴിഞ്ഞ 5 ദിവസത്തിനിടെ പോത്തൻകോട് വാവറമ്പലം ഭാഗത്ത് ചെറുതും വലുതുമായ വ്യത്യസ്ത അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കും 2 മരണങ്ങളും സംഭവിച്ചു. കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോയും ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചതിന് പിന്നാലെയാണ് ബൈക്കും ലോറിയും ഇടിച്ച് നിഥിന്റെ മരണം. ഡി.വൈ.എഫ്.ഐ വേങ്ങോട് ഇലവന്തി യൂണിറ്റ് കമ്മിറ്റി അംഗവും എസ്.എഫ്.ഐ തോന്നയ്ക്കൽ യൂണിറ്റ് കമ്മിറ്റിയുടെ മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു നിഥിൻ.
പോത്തൻകോട്ട് വീണ്ടും അപകടത്തിൽ 19 കാരൻ മരണമടഞ്ഞു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments