കണിയാപുരം: ഫുഡ്ബാൾ കളിക്കിടെ കഴക്കൂട്ടം റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ യു.ഡി ക്ലാർക്ക് കുഴഞ്ഞു വീണു മരിച്ചു. പള്ളിനട, ജാവ കോട്ടേജിന് സമീപം മണക്കാട്ടു വിളാകം വീട്ടിൽ പരേതരായ വാഹിദിന്റയും ഹൈറുന്നിയുടെയും മകനാണ് അനസ് (42) ആണ് മരിച്ചത്. കേരള എൻ.ജി ഒ അസോസിയേഷൻ കഴക്കൂട്ടം ബ്രാഞ്ച് ട്രഷററാണ്. കണിയാപുരം മുസ്ലിം ഹൈസ്കൂളിന് സമീപമാണ് താമസിക്കുന്നത്.
ഇന്ന് രാവിലെ കണിയാപുരം മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുഡ്ബോൾ കളിക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സുഫയ്യ. മക്കൾ: അമാൻ, ഹന്ന
ഖബറടക്കം ഇന്ന് (23/12/2024) വൈകുന്നേരം കണിയാപുരം, ആലുംമൂട് പരിയാരത്തിങ്കര മുസ്ലിം ജമാഅത്തിൽ നടക്കും.
ഇന്ന് രാവിലെ കണിയാപുരം മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുഡ്ബോൾ കളിക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments