കഴക്കൂട്ടം: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴക്കൂട്ടം, കരിയിൽ, രാമചന്ദ്ര നഗർ, പനയിൽ വീട്ടിൽ സിന്ധുവിന്റെയും അനിൽ കുമാറിന്റെയും മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കഴക്കൂട്ടം മേൽപ്പാലം കഴിഞ്ഞ് നാലു മുക്ക് ജംങ്ഷനിൽ വച്ചാണ് അരുണിന് അപകടമുണ്ടായത്. 12 മണിയോടു കൂടി ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാരും അപകട സ്ഥലത്തിനടുത്തുള്ള കെ.ടി.ഡി.സി തൊഴിലാളിയും ആളെ തിരിച്ചറിയുകയും അരുണിന്റെ കൂട്ടുകാരെ ഫോണിൽ വിളിച്ചു വരുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ബൈക്കിന്റെ നിയന്ത്രണം തെറ്റി അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 4 മണിയോടു കൂടി മരിക്കുകയായിരുന്നു. രണ്ടു വർഷമായി ശിൽപി മൈക്ക് സെറ്റിന്റെ തൊഴിലാളിയാണ്. മൂന്നു മാസത്തോളമായി ഭാരത് ഗ്യാസിൽ താൽക്കാലിക ജീവനക്കാരനാണ്. ഏക സഹോദരി ആതിര. കോലത്തുകര പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.
ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments