കഴക്കൂട്ടം: മലേഷ്യയിൽ കപ്പലിൽ നിന്ന് വീണ് മരിച്ച അലത്തറ വീട്ടിൽ ലംബോദരന്റയും ജയലതയുടെയും മകൻ ഇന്ദ്രജിത്ത് (ലാലു/26) വിന്റെ മൃതദേഹം ഇന്നു (ഞായറാഴ്ച്ച) രാവിലെ വീട്ടിലെത്തിക്കും. രാവിലെ 8.45ന് തിരുവനന്തപുരം വിമാനതാവളത്തിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് അലത്തറയിലെ വീട്ടിലെത്തിച്ച ശേഷം രാവിലെ 10.30 ന് വീട്ടു വളപ്പിൽ സംസ്ക്കരിക്കും. മേയ് 13 -നാം തീയതി മലേഷ്യയിൽ വച്ച് മൃതദേഹം കപ്പലിൽ നിന്ന് ഇന്ദ്രജിത്ത് വീണ് കാണാതാവുകമായിരുന്നു. മൂന്നാം ദിവസം മൃതദേഹം കിട്ടിയിരുന്നുവെങ്കിലും നിയമനടപടികൾക്ക് ശേഷം ഇന്നാണ് നാട്ടിലെത്തിക്കുന്നത്. ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷം കപ്പലിൽ പരിശീലനത്തിനായി സ്വകാര്യ ഏജൻസിവഴി മലേഷ്യയിൽ പോയ ഇന്ദ്രജിത്ത് പത്ത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ നാല് മാസമായി സ്ഥീരം ജീവനകാരനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു. അപകടം. അഭിജിത്ത് സഹോദരനാണ്.
മലേഷ്യയിൽ കപ്പലിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments