പോത്തൻകോട്: മിലിട്ടറി സർവീസ് കോറിൽ അംഗമായ തോന്നയ്ക്കൽ സ്വദേശിയായ ജവാൻ ഭോപ്പാലിൽ മരണമടഞ്ഞു. മേൽ തോന്നയ്ക്കൽ, കുടവൂർ ഇന്ദീവരത്തിൽ വി.ബിജു (40) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഭോപ്പാലിൽ മിലിട്ടറി ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കവെയാണ് മരിച്ചത്. 20 വർഷമായി പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സൈനിക ചുമതലയിൽ മൃതദേഹം ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. നാളെ വീട്ടു വളപ്പിൽ സംസ്കരിക്കും. പരേതനായ വിജയൻ നായരാണ് പിതാവ്. വേങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് റിട്ടയേർഡ് സെക്രട്ടറി ഉഷാ കുമാരിയാണ് മാതാവ്. ഭാര്യ: ശാരി.എസ്.ആർ, മകൻ: നിരജ്ഞൻ പള്ളിപ്പുറം, കേന്ദ്രീയ വിദ്യാലയത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: വിനീഷ്.വി, അശ്വതി.
മിലിട്ടറി സർവീസ് കോറിൽ അംഗമായ തോന്നയ്ക്കൽ സ്വദേശിയായ ജവാൻ ഭോപ്പാലിൽ മരണമടഞ്ഞു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments