തിരുവനന്തപുരം: മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കരുണാകരൻ, ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 88 വയസ്സായിരുന്നു. ശിവദാസന്റെ മൃതദേഹം രാവിലെ എട്ടുമണിക്ക് പി ആർ എസ് ആശുപത്രിയിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോകും. 10 മണിക്ക് ഡി.സി.സി ആഫീസിലും തുടർന്ന് 11 മണിമുതൽ ആനന്ദവല്ലീശ്വരത്തുള്ള വീട്ടിലും പൊതുദർശനം. വൈകിട്ട് 4 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കും.
മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments