/uploads/news/news_10_വയസ്സുകാരിയെ_പീഡിപ്പിച്ചയാൾക്ക്_142_വ..._1664560426_5995.jpg
POCSO

10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 142 വർഷം തടവുശിക്ഷ


തിരുവല്ല: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദനെ(40) യാണ് പത്തനംതിട്ട പോക്സോ കോടതി 142 വർഷത്തെ തടവിന് വിധിച്ചത്.

2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീർഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോണിന്റേതാണ് വിധി.  പ്രതി അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കിൽ മൂന്നുവർഷം അധികതടവും അനുഭവിക്കണം.

10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 142 വർഷം തടവുശിക്ഷ

0 Comments

Leave a comment