തിരുവനന്തപുരം: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പോലീസിന്റേതാണ് നടപടി.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതോടെ ബിനോജ് ഒളിവിൽപ്പോയി. ബിനോജിനെതിരെ ആറ് പോക്സോ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ഒരാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്ന ബിനോജിനെ മൊബെെൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസ്സിലായതോടെ ബിനോജ് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബിനോജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പോലീസിന്റേതാണ് നടപടി





0 Comments