/uploads/news/news_കെ.സുധാകരനെ_രൂക്ഷമായി_വിമർശിച്ച്_യൂത്ത്_..._1671270077_3976.jpg
POLITICS

കെ.സുധാകരനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പ്


പാലക്കാട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്പ്. ആർ.എസ്.എസിനോട് കെ.പി.സി.സി പ്രസിഡന്‍റ് സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിമർശനം.

പാർട്ടിക്കുള്ളിൽ എത്ര വലിയ നേതാവായാലും ആർ.എസ്.എസിനെ താങ്ങി നിർത്തുന്നെന്ന രീതിയിൽ സംസാരിച്ചാൽ നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്.

ശശി തരൂരിനെ ഒറ്റപ്പെടുത്താനാവില്ല. അത് തുടർന്നാൽ യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന് വേദി നൽകും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലീം ലീഗിൽ നിന്ന് കോണ്‍ഗ്രസ് തിരിച്ച് പിടിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ശശി തരൂരിനെ ഒറ്റപ്പെടുത്തുന്നത് തുടർന്നാൽ യൂത്ത് കോണ്‍ഗ്രസ് വേദി നൽകും

0 Comments

Leave a comment