/uploads/news/news_മുസ്ലിം_ലീഗ്_ആറ്റിങ്ങൽ_നിയോജകമണ്ഡലം_കമ്മ..._1686409669_8228.jpg
POLITICS

മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റി ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു


ആറ്റിങ്ങൽ : മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. ആലംകോട് സി.എച്ച് നഗറിൽ (ഹാരിസൺ പ്ലാസ) സംഘടിപ്പിച്ച ഏകദിന നേതൃ ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി ഹുമയൂൺ കബീർ, ജില്ലാ വൈസ് പ്രസിഡൻറ് എസ്.എ.വാഹിദ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ തകരപ്പറമ്പ് നിസാർ, ആലംകോട് നിസാർ, കെ.എം.സി.സി പ്രതിനിധി നഹാസ് , യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ "മുസ്ലിം ലീഗും മതേതരത്വവും" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കെ.എസ്.ടി.യു ജില്ലാ പ്രസിഡൻറ് ജമീൽ പാലാംകോണം സംഘടനാ ക്ലാസ്സെടുത്തു. മണ്ഡലം നിരീക്ഷകനും ജില്ലാ സെക്രട്ടറിയുമായ ഷഹീർ.ജി.അഹമ്മദ് ക്യാമ്പിന് നേതൃത്വം നൽകി.

 മണ്ഡലം സെക്രട്ടറി എ.പി.നിസാർ സ്വാഗതവും മണ്ഡലം ട്രഷറർ പേരൂർ നാസർ നന്ദിയും പറഞ്ഞു 

"മുസ്ലിം ലീഗും മതേതരത്വവും" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കെ.എസ്.ടി.യു ജില്ലാ പ്രസിഡൻറ് ജമീൽ പാലാംകോണം സംഘടനാ ക്ലാസ്സെടുത്തു.

0 Comments

Leave a comment