/uploads/news/news_ലോക_സാമൂഹിക_നീതി_ദിവസത്തോടനുബന്ധിച്ച്_ആം..._1708408592_4860.jpg
POLITICS

ലോക സാമൂഹിക നീതി ദിവസത്തോടനുബന്ധിച്ച് ആം ആദ്മി സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധിക്കുന്നു


തിരുവനന്തപുരം: ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ പ്രവർത്തകർ ലോക സാമൂഹിക നീതി ദിവസമായ (സോഷ്യൽ ജസ്റ്റീസ്) ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക്  പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ പെൻഷൻ ലഭ്യമാകാത്ത നിരവധി സാധാരണക്കാരോടൊപ്പം സെക്രട്ടറിയേറ്റ് നടയിലെത്തി പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജയേഷ് സ്വാഗതം പറയും. ജില്ലാ     പ്രസിഡന്റ് ഷാജു കരിച്ചാറ അധ്യക്ഷനാവുന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സജു മോഹൻ ഉദ്ഘാടനം ചെയ്യും. വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സന്ധ്യാ രാജ് മുഖ്യപ്രഭാഷകയാവും.

തുടർന്ന് നടക്കുന്ന വിശദീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളും, മുഴുവൻ മണ്ഡലം പ്രസിഡണ്ടുമാരും, ഭാരവാഹികളും സംസാരിക്കുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ്‌ കുമാർ നന്ദി പ്രകാശനം നടത്തും.

ഇതൊരു പാർട്ടി പ്രതിഷേധമോ പാർട്ടി പരിപാടി ആയോ മാത്രം കാണാതെ സമൂഹത്തിനോടുള്ള  സാധാരണക്കാരന്റെ കടപ്പാടും കർത്തവ്യവുമായി, തങ്ങളോടൊപ്പം ചേർന്ന് നിങ്ങൾക്കു വേണ്ടി നിങ്ങളുടെ ശബ്ദമാകുവാൻ നിശബ്ദരാക്കപ്പെട്ട സാധാരണക്കാരായ സാധുക്കളുടെ ശബ്ദമാകുവാൻ ഓരോരുത്തരെയും പ്രതിഷേധ ധർണയിൽ പങ്കെടുത്ത് അതൊരു വമ്പിച്ച വിജയമാക്കി തീർക്കുവാൻ സമരപ്പന്തലിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജു കരിച്ചാറ അറിയിച്ചു.

പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ പെൻഷൻ ലഭ്യമാകാത്ത നിരവധി സാധാരണക്കാരോടൊപ്പമാണ് സെക്രട്ടറിയേറ്റ് നടയിലെത്തി പ്രതിഷേധിക്കുന്നത്

0 Comments

Leave a comment