ആറ്റിങ്ങൽ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. നഹാസ് ആലംകോടിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ്ണ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. പേരൂർ നാസർ, ജുനൈദ് നഗരൂർ, ഹാരിസ്, ഷാജു, പി.കെ.എസ് മജീദ്, മനാഫ്, സലാം, ജലീൽ ഗഫൂർ, ഷാഫി എന്നിവർ സംസാരിച്ചു. ജമീൽ പാലാംകോണം സ്വാഗതവും നിവാസ് നന്ദിയും പറഞ്ഞു.
സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി





0 Comments