/uploads/news/news_സിപി_എം_തളിപ്പറമ്പിൽ_നടക്കുന്ന_ജില്ലാ_സമ..._1732363994_8356.jpg
POLITICS

സി.പി.എം തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനം ഫെബ്രുവരിയിലേക്ക്‌ മാറ്റി.


തളിപ്പറമ്പ് :സിപി എം 24-ാം പാർട്ടി  കോണ്‍ഗ്രസിന് മുന്നോടിയായി തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനം ഫെബ്രുവരിയിലേക്ക്‌ മാറ്റി.
ജനുവരി 21,22,23 തീയതികളില്‍ നടത്താനിരുന്ന സമ്മേളനമാണ്‌ ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ തീയതികളിലേക്ക്‌ മാറ്റിയത്‌. പ്രതിനിധി സമ്മേളനം പൂക്കോത്ത്‌ നടയിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിലും പൊതുസമ്മേളനവും വളന്റിയർമാർച്ചും ഉണ്ടപ്പറമ്ബിലെ സീതാറാ യെച്ചൂരി നഗറിലും നടക്കും. 
 ജനുവരി അഞ്ചിന്‌ കണ്ണൂരില്‍ എഴുത്തുകാരുടെ സംഗമം, തളിപ്പറമ്പിൽ  പോരാളി സംഗമം, പട്ടുവത്ത്‌ ദളിത്‌ സർഗോത്സവം എന്നിവ നടക്കും. 12ന്‌ ഇരിട്ടിയില്‍ കലാ- കായിക പ്രതിഭാ സംഗമവും 15ന്‌ കണ്ണൂരില്‍ യൂത്ത്‌ ബ്രിഗേഡ്‌ സംഗമവും. ഫുട്‌ബോള്‍, ക്രിക്കറ്റ്‌, ബാഡ്‌മിന്റണ്‍, കമ്ബവലി, വോളിബോള്‍ മത്സരങ്ങളും ചിന്ത പുസ്‌തകോത്സവം, രചനാമത്സരങ്ങള്‍, ചിത്ര ചരിത്ര പ്രദർശനം എന്നിവയും സംഘടിപ്പിക്കും

സി പി.എം തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനം ഫെബ്രുവരിയിലേക്ക്‌ മാറ്റി.

0 Comments

Leave a comment