/uploads/news/news_സി.പി.എം._തിരുവനന്തപുരം_ജില്ലാ_സമ്മേളനത്..._1734879105_1289.jpg
POLITICS

സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മേയർ ആര്യ രാജേന്ദ്രനെതിരെയും വിമര്‍ശനം


തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ധനവകുപ്പിനും  ആരോഗ്യവകുപ്പിനും നേരെയുള്ള വിമർശനത്തിന് ശേഷം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെയും ആഞ്ഞടിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികൾ.

 

അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ട് കാര്യമില്ല. ജനങ്ങളുടെ അംഗീകാരം വേണം. മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡി.ജി.പി. റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെ സർക്കാർ കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് പ്രതിനിധികൾ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. പോലീസ് സ്റ്റേഷനുകളിൽ സി.പി.എം. നേതാക്കളെക്കാൾ സ്വീകരണം ലഭിക്കുന്നത് ബി.ജെ.പി, കോൺഗ്രസ്, എസ്ഡിപിഐ നേതാക്കൾക്കാണ്. പോലീസിന്റെ പ്രവർത്തനത്തിൽ സമ്പൂർണമായ മാറ്റമുണ്ടായില്ലെങ്കിൽ രാഷ്ട്രീയ ശത്രുക്കൾക്ക് ഗുണമായിമാറും.

ധനവകുപ്പ് സമ്പൂർണ പരാജയമാണ്. കേന്ദ്രം സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ വെറുതേ പരിഭവം പറഞ്ഞ് നടക്കുകയാണ് ധനമന്ത്രി. ആരോഗ്യവകുപ്പിൽ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. പുതിയതലമുറ എന്തുകൊണ്ട് പാർട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്നും അഭിപ്രായമുയർന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ്. മന്ത്രിക്കും മുകളിലായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം താഴേക്ക് ആണെന്നും പ്രതിനിധികൾ വിമർശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷിനും വിമർശനം നേരിടേണ്ടി വന്നു. വൈദ്യുതി, കുടിവെള്ള നിരക്കുകൾ കൂട്ടിയതിലും കെട്ടിടനികുതി വർധിപ്പിച്ചതിലുമെല്ലാം വിമർശനമുണ്ടായി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. 

മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

0 Comments

Leave a comment