/uploads/news/news_സി.പി.ഐ(എം)_പെരുമാതുറ_ബ്രാഞ്ച്_സെക്രട്ടറ..._1687270706_5370.jpg
POLITICS

സി.പി.ഐ(എം) പെരുമാതുറ ബ്രാഞ്ച് സെക്രട്ടറിയായി സജിത് ഉമ്മർ തെരഞ്ഞെടുക്കപ്പെട്ടു.


 പെരുമാതുറ : സി.പി.ഐ (എം) പെരുമാതുറ ബ്രാഞ്ചിന്റെ പുതിയ സെക്രട്ടറിയായി സജിത്ത് ഉമ്മർ തെരഞ്ഞെടുക്കപ്പെട്ടു.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം, ശാർക്കര മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം പൂർത്തിയാക്കിയ സജിത്ത് ഉമ്മർ യൂണിവേഴ്സിറ്റി കോളേജിലെ പഠന കാലയളവിൽ എസ്.എഫ്.ഐ യുടെ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

നിലവിൽ സി.പി.ഐ (എം) ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും, റെഡ് വോളണ്ടിയർ ആറ്റിങ്ങൽ ഏരിയ ക്യാപ്റ്റനുമാണ്.

നിലവിൽ സി.പി.ഐ (എം) ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും, റെഡ് വോളണ്ടിയർ ആറ്റിങ്ങൽ ഏരിയ ക്യാപ്റ്റനുമാണ്

0 Comments

Leave a comment