/uploads/news/news_'_പ്രസിഡന്റ്_പദവി_'_ചിറയിൻകീഴ്_ഗ്രാമപഞ്ച..._1686839216_5659.jpg
POLITICS

' പ്രസിഡന്റ് പദവി ' ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വിവാദം പുകയുന്നു.


ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വിവാദം പുകയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തർക്കമാണ് വിവാദമാകുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം സീനിയർ നേതാവ് അബ്ദുൽ വാഹിദിനെ വെട്ടി പി.മുരളിയെയാണ് പ്രസിഡന്റാക്കിയത്.

ഇരുപത്തിയഞ്ച് കൊല്ലമായി പഞ്ചായത്ത് മെമ്പറായ പെരുമാതുറയിൽ നിന്നുള്ള സീനിയർ നേതാവിനെ വെട്ടാൻ അന്ന് പറഞ്ഞ കാരണം പാർട്ടി പദവി നോക്കിയാണ് സീനിയോരിറ്റി നിശ്ചയിക്കുന്നതെന്നാണ്. ആ നിലയിൽ ഏരിയ കമ്മിറ്റിയംഗംമായ മുരളിക്ക് നറുക്ക് വീഴുകയായിരുന്നു. അബ്ദുൽ വാഹിദിന് അന്ന് ലോക്കൽ കമ്മിറ്റിയംഗത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാൽനൂറ്റാണ്ടോളം അദ്ദേഹം തുടർച്ചയായി പഞ്ചായത്തംഗം ആയിരുന്നു.

എന്നാൽ സമീപ പഞ്ചായത്തായ കഠിനംകുളം പഞ്ചായത്തിൽ പാർട്ടി സീനിയറെ തഴയുകയും ചെയ്തു. വിജയിച്ച ഏക ഏരിയ കമ്മിറ്റിയംഗമായ ഡോ.ലെനിൻലാലിനെ തഴഞ്ഞ് വൈസ് പ്രസിഡന്റ് സ്ഥാനം മറ്റൊരാൾക്ക് നൽകുകയായിരുന്നു.

രണ്ടര വർഷം വീതം പ്രസിഡന്റ് പദവി പങ്കുവയ്ക്കാം എന്ന ധാരണയിലാണ് ചിറയിൻകീഴ് പഞ്ചായത്തിൽ സമവായത്തിലെത്തിയത് എന്നായിരുന്നു പാർട്ടി വൃത്തങ്ങൾ അന്ന് പറഞ്ഞിരുന്നത്. വമ്പിച്ച പ്രക്ഷോഭത്തിലേക്ക് പോകാനിരുന്ന നാട്ടുകാരെ ഇത് പറഞ്ഞാണ് അന്ന് ശാന്തരാക്കിയത്. എന്നാൽ രണ്ടര വർഷം പൂർത്തിയാകുമ്പോൾ അത് വെറും വാക്ക് മാത്രമാവുമെന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്.

ആദ്യത്തെ രണ്ടര വർഷത്തേക്ക് പി.മുരളിയെ പ്രസിഡന്റ് ആക്കിയത് രണ്ടാം ടേമിൽ അബ്ദുൽ വാഹിദിനെ പ്രസിഡന്റ് ആക്കും എന്ന ഉറപ്പിലാണ്. തീരദേശത്തു നിന്നുള്ള ഏറ്റവും സീനിയർ നേതാവാണദ്ധേഹം.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് രണ്ട് ഭൂപ്രദേശമായാണ് നിലകൊള്ളുന്നത്. ഇതിൽ പെരുമാതുറ ഉൾപ്പെടുന്ന തീരദേശ മേഖലയിൽ നിന്നും നാളിതുവരെ ഒരാളെ പോലും പ്രസിഡന്റ് ആക്കിയിട്ടില്ല എന്നത് ഈ പ്രദേശവാസികളെ ആലോസരപ്പെടുത്തുന്നുണ്ട്. നാട്ടുകാർക്ക് നൽകിയ വാക്ക് പാലിക്കാതെ മുന്നോട്ട് പോയാൽ പാർട്ടി ബഹിഷ്കരണങ്ങളും, പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് നാട്ടുകാർ.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം സീനിയർ നേതാവ് അബ്ദുൽ വാഹിദിനെ വെട്ടി പി.മുരളിയെയാണ് പ്രസിഡന്റാക്കിയത്

0 Comments

Leave a comment