കണിയാപുരം, തിരുവനന്തപുരം: ദീർഘകാലമായി കണിയാപുരത്തെ നാട്ടുകാരുടെ ആവശ്യമായ റെയിൽവേ മേൽപ്പാലം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ(KDO) ന്റെ നേതൃത്വത്തിൽ കണിയാപുരം ഗേറ്റുമുക്ക് ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ധർണ്ണ ഉത്ഘാടനം ചെയ്തു.
കണിയാപുരത്ത് റെയിൽവേ ലെവൽ ക്രോസിൽ മേൽപ്പാലം വേണമെന്നാവശ്യപ്പെട്ടുകൊണ്ടു പതിറ്റാണ്ടുകളായി നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കും കൊടുത്ത നിവേദനങ്ങൾക്കും അധികാരികളിൽ നിന്നും വ്യക്തമായ യാതൊരു മറുപടിയും ഇതുവരെയും ലഭിട്ടില്ലെന്ന് സമരസമിതി അഭിപ്രായപ്പെട്ടു.
കഠിനംകുളം, ചാന്നാങ്കര, പള്ളിനട, പടിഞ്ഞാറ്റുമുക്ക്, മസ്‌താൻമുക്ക്, കണ്ടൽ, കണിയാപുരം പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ അനുഭവിച്ചു വരുന്ന അതിരൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേ മേൽപ്പാലമെന്ന ആവശ്യവുമായി നാട്ടിലെ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ലെന്നും സമര നേതാക്കൾ പറയുന്നു. തീരദേശ മേഖലകളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ടൗണുകളിലേക്കും ഹോസ്‌പിറ്റലുകൾ, സ്‌കൂൾ, മാർക്കറ്റ്, മറ്റ് ഗവൺമെൻ്റ് സ്‌ഥാപനങ്ങളിലേക്കും പോകുന്നതിനായി ഈ റെയിൽവേ ഗേറ്റിനെയാണ് ആശ്രയിക്കുന്നത്. ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ ഇതു വഴി കൊണ്ടുപോകുന്ന രോഗികളെ അതിൽ നിന്നും ഇറക്കി തോളിലേറ്റി ഗേറ്റ് കടന്ന ശേഷം മറ്റു വാഹനങ്ങളിൽ കൊണ്ടുപോകുന്ന ദയനീയാവസ്‌ഥയം ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയാണെന്നും അഭിപ്രായപ്പെട്ടു.
നൗഷാദ് തോട്ടിൻകരയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ എം.കെ നവാസ്, പൊടിമോൻ അഷ്റഫ്, അഡ്വ: എം മുനീർ, ചാന്നാങ്കര അഷറഫ്, അഡ്വ: നിസ്സാം, സഫർ ആലുംമൂട്, ബിജു, നിജാദ്, ഷഫീക്ക്, തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ -സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കൾ സംസാരിച്ചു

ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ ഇതു വഴി കൊണ്ടുപോകുന്ന രോഗികളെ അതിൽ നിന്നും ഇറക്കി തോളിലേറ്റി ഗേറ്റ് കടന്ന ശേഷം മറ്റു വാഹനങ്ങളിൽ കൊണ്ടുപോകുന്ന ദയനീയാവസ്‌ഥയം ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയാണെന്നും സമരസമിതി അഭിപ്രായപ്പെട്ടു.





0 Comments