ആറ്റിങ്ങൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി കെ.ആർ.അഭയൻ നാളെ സ്ഥാനമേൽക്കും.
കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്, മുദാക്കൽ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവൃത്തിച്ചിരുന്നു. സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് കൊടിയ മർദ്ദനം ഏൽക്കുകയും ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിലെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായ ഇന്ദിര ഭവനിൽ നടക്കുന്ന സ്ഥാനമേൽക്കൽ ചടങ്ങിൽ ജില്ലയിലെ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ എസ് യു നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും
സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് കൊടിയ മർദ്ദനം ഏൽക്കുകയും ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.





0 Comments