ചെന്നൈ : കമ്യൂണിസ്റ്റ് പാർട്ടി തുല്യതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെങ്കിലും പാർട്ടിക്കുള്ളിൽ പുരുഷാധിപത്യത്തിനെതിരേ പോരാട്ടംനടത്തേണ്ടിവരുന്നുണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ. സമൂഹത്തിൽ വലിയൊരു വിഭാഗത്തിനും പുരുഷാധിപത്യ മനോഭാവമുണ്ട്. പാർട്ടിക്കുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവസരം വേണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നുണ്ട്. തിരുത്തൽനടപടികൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് പ്രകൃതി ഫൗണ്ടേഷൻ സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കയായിരുന്നു കെ.കെ. ശൈലജ.
സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവം മാറണം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ മുന്നോട്ടുവരണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സധൈര്യം മുന്നോട്ട് എന്ന പ്രചാരണം പരിപാടി നടത്തുന്നത്. നൈറ്റ് വാക്ക് എന്ന പേരിൽ രാത്രിയിൽ സ്ത്രീകൾ നിരത്തിലൂടെ നടക്കുന്ന പരിപാടി നടത്തിയപ്പോൾ ‘നിങ്ങൾക്ക് ഉറക്കമില്ലേ’ എന്ന ചോദ്യമുണ്ടായി. എല്ലാവരെയുംപോലെ ഞങ്ങൾക്കും ഉറങ്ങണം. എന്നാൽ, പകൽപോലെ രാത്രിയും സ്ത്രീകൾക്കുകൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു പരിപാടി നടത്തിയത്.
നാടുവാഴിത്തവും മുതലാളിത്തവും സ്ത്രീവിരുദ്ധമാണ്. നാടുവാഴിത്തത്തിൽ സ്ത്രീകളെ അടിമകളായി കാണുമ്പോൾ മുതലാളിത്തത്തിൽ സ്ത്രീകളെ വിപണനവസ്തുവായി കാണുന്നു. ഇന്ത്യയിൽ നാടുവാഴിത്തവും മുതലാളിത്തവും ഒരുമിച്ച് സഞ്ചരിക്കുകയാണെന്നും ശൈലജ പറഞ്ഞു. കോവിഡ് കാലത്ത് കേരള ആരോഗ്യമന്ത്രിയായി നടത്തിയ പ്രവർത്തനത്തെക്കുറിച്ചും വിവരിച്ചു.
ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എം.പി. പുസ്തകം പ്രകാശനംചെയ്തു. മദ്രാസ് ഹൈക്കോടതി മുൻജഡ്ജി പ്രഭാ ശ്രീദേവൻ, പുസ്തകത്തിന്റെ സഹരചയിതാവ് മഞ്ജു സാറ രാജൻ തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവം മാറണം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ മുന്നോട്ടുവരണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സധൈര്യം മുന്നോട്ട് എന്ന പ്രചാരണം പരിപാടി നടത്തുന്നത്





0 Comments