/uploads/news/news_ബി.ജെപി.ക്കും_സി.പി.എമ്മിനും_വെറുപ്പിൻ്റ..._1713934356_5896.jpg
POLITICS

ബി.ജെപി.ക്കും സി.പി.എമ്മിനും വെറുപ്പിൻ്റെ രാഷ്ട്രീയമെന്ന് നജീബ് കാന്തപുരം


ചിറയിൻകീഴ്: രാജ്യത്ത് വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ സി.പി.എമ്മിനും ബി.ജെ.പിക്കും സമാനസ്വഭാവമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ഉത്തരേന്ത്യയിൽ വർഗ്ഗീയത സൃഷ്ടിച്ച് മനുഷ്യരെ ബി.ജെ.പി തല്ലിക്കൊല്ലുമ്പോൾ സിദ്ധാർത്ഥിനെ പോലെയുള്ള ചെറുപ്പക്കാരെ കേരളത്തിൽ രാഷ്ട്രീയത്തിൻ്റെ പേരിൽ സി.പി.എം തല്ലികൊല്ലുന്നു. ഇരുവരും അവരുടെ പാർട്ടിയേയും ആദർശത്തെയും വെറുപ്പിലൂടെ വളർത്താനാണ് ശ്രമിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു.

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശിനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് ചിറയിൻകീഴിൽ യു.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വെറുപ്പിനെതിരായ യുദ്ധത്തിലെ നായകനാണ് രാഹുൽഗാന്ധിയെന്നും, വിദ്വേഷവും വെറുപ്പും രാജ്യത്തിനാവശ്യമില്ലെന്നും ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും എം.എൽ.എ കൂട്ടിചേർത്തു.

യു.ഡി.എഫ് കിഴുവിലം പഞ്ചായത്ത്  ചെയർമാൻ പനയത്ര ഷെരീഫ് അധ്യക്ഷനായി. യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം ചെയർമാൻ എഫ്.ജഫേഴ്സൺ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കൃഷ്ണകുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം പ്രൊഫ. തോന്നക്കൽ ജമാൽ, ജസീം ചിറയിൻകീഴ്, ബി.എസ് അനൂപ്, ഫറാസ് മറ്റപള്ളി, ജയചന്ദ്രൻ, ഫൈസ് കിഴുവിലം, ഷാഫി പെരുമാതുറ, സജീബ് പുതുകുറിച്ചി, അൻസർ പെരുമാതുറ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ വെറുപ്പിനെതിരായ യുദ്ധത്തിലെ നായകനാണ് രാഹുൽഗാന്ധിയെന്നും, വിദ്വേഷവും വെറുപ്പും രാജ്യത്തിനാവശ്യമില്ലെന്നും ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും എം.എൽ.എ കൂട്ടിചേർത്തു.

0 Comments

Leave a comment