തിരുവനന്തപുരം: “ബിരിയാണി ചെമ്പിൽ തെരുവ് മാലിന്യവു"മായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു.
നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, നഗരത്തിലെ ഓടകളും അഴുക്ക് ചാലുകളും എത്രയും പെട്ടെന്ന് ശുചീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് കേരളാ യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നത്.
ഇന്ന് (ജൂലൈ 19/വെള്ളിയാഴ്ച്ച) രാവിലെ 10:00 മണിക്ക് കേരളാ ഐ.ടി ആൻ്റ് പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ അബു ജോൺ ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചന്തവിള സുജിത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രകടനത്തിൽ കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ജോണി ചെക്കിട്ട, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി.കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, നഗരത്തിലെ ഓടകളും അഴുക്ക് ചാലുകളും എത്രയും പെട്ടെന്ന് ശുചീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാർച്ച്





0 Comments