/uploads/news/news_ഭാരത്_ജൂഡോ_യാത്ര_എതിർക്കേണ്ടതില്ലെന്ന്_സ..._1663328522_225.jpg
POLITICS

ഭാരത് ജോഡോ യാത്ര എതിർക്കേണ്ടതില്ലെന്ന് സി.പി.എം


ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയെ  എതിർക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം . ഇന്നലെ ചേർന്ന സി.പി.എം പൊളിറ്റ് ബ്യൂറോയിൽ നടന്ന ചർച്ചയിലാണ് നേതൃത്വം ജോഡോ യാത്രയ്ക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയെ പരിഹസിച്ചടക്കം കേരളത്തിലെ  പാർട്ടി നേതാക്കൾ രംഗത്തെത്തിയതിനിടെയാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം ഉണ്ടാകുന്നത്. സി.പി.എം ഭരിക്കുന്ന കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ചതു പാർട്ടിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

ബി.ജെ.പിക്ക് എതിരെ ഉള്ള യാത്ര നടത്തേണ്ടത് കേരളത്തിൽ അല്ല ഗുജറാത്ത്‌, ഗോവ പോലുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ആണെന്ന പരാമർശവും ഉയർന്നു വന്നിരുന്നു.

ഇതിനു മറുപടിയുമായി വീഡി സതീശൻ രംഗത്ത് വന്നിരുന്നു.
ബിജെപിയുടെ അക്രമരാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ സിപിഐഎം എന്തിനു അസ്വസ്ഥതരാകുന്നു എന്നും, സിപിഐഎം ഓ, പിണറായി വിജയനോ ഈ യാത്രയുടെ അജണ്ട അല്ല എന്നും, ഭാരത് ജോഡോ യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എ കെ ജി സെന്റർ അല്ല കോൺഗ്രസ്‌ ആണെന്നും അദ്ദേഹം തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്ര ഒരാഴ്ച പിന്നിടുന്ന വേളയിൽ വൻ ജന സ്വീകാര്യത ആണ് യാത്ര നേടിയെടുക്കുന്നത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വപാടവവും യാത്രയുടെ വിജയത്തിന് ആക്കo കൂട്ടി എന്ന് നിസംശയം പറയാൻ കഴിയും.

ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടെന്ന് സിപിഎം. പൊളിറ്റ് ബ്യൂറോയിലാണ് തീരുമാനം.

0 Comments

Leave a comment