പെരുമാതുറ: മുതലപ്പൊഴി ഹാർബറിൻ്റെ അശാസ്ത്രീയ നിർമ്മാണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കൂടി അനുവദിക്കണമെന്ന് മുസ്ലിം ലീഗ് പെരുമാതുറ മേഖല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
200 - ഓളം താങ്ങുവല വള്ളങ്ങളും 625 - ഓളം ചെറുവള്ളങ്ങളുമാണ് മുതലപ്പൊഴി ഹാർബറിനെ ആശ്രയിച്ചിരുന്നത്. അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഭൂരിഭാഗം വള്ളങ്ങളും തൊഴിലാളികളും നീണ്ടകര, വിഴിഞ്ഞം ഹാർബറുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. മറ്റ് ഹാർബറുകളിൽ പണിക്ക് പോകുന്നതു കൊണ്ട് തൊഴിലാളികൾ അധിക ബാധ്യതയും സാമ്പത്തിക പ്രയാസങ്ങളും നേരിടുകയാണ്.
മാത്രമല്ല മുതലപ്പൊഴിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരത്തോളം വരുന്ന അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പെരുമാതുറ മേഖലാ ട്രഷറർ ഫസിൽ ഹഖ് അധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡൻ്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ജില്ലാ വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ ഹാജി, ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, മേഖലാ ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, സജീബ് പുതുക്കുറിച്ചി, എസ്.എം അഷ്റഫ്, സുനിൽ മൗലവി, സിയാദ് കഠിനംകുളം, അൻസർ പെരുമാതുറ, അനസ് മാടൻവിള, അനിൽ പുതുക്കുറിച്ചി, നൗഷാദ്, ജസീം, നജീബ് പെരുംകുഴി, ഷാഹുൽ ചേരമാൻ തുരുത്ത്, തുടങ്ങിയവർ സംസാരിച്ചു.
അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഭൂരിഭാഗം വള്ളങ്ങളും തൊഴിലാളികളും നീണ്ടകര, വിഴിഞ്ഞം ഹാർബറുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്





0 Comments