/uploads/news/news_ഹിജാബ്_നിരോധിച്ച_നാട്ടില്‍_പര്‍ദ_ധരിച്ച്..._1683972169_4612.jpg
POLITICS

ഹിജാബ് നിരോധിച്ച നാട്ടില്‍ പര്‍ദ ധരിച്ച് വിജയം വരിച്ച കനീസ് ഫാത്തിമ


ബെംഗളൂരു: പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും ഹിജാബ് നിരോധന പ്രതിഷേധങ്ങളിലൂടെയും കര്‍ണ്ണാടകയ്ക്ക് സുപരിചിതയായ നേതാവാണ് കനീസ് ഫാത്തിമ. പരേതനായ, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ പത്‌നിയാണ് കനീസ് ഫാത്തിമ. തന്റെ നിലപാടുകളില്‍ നിന്ന് ഒരടി മാറിനില്‍ക്കാത്ത കനീസ് ഫാത്തിമ കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് നേടിയിരിക്കുന്നത്. ഹിജാബ് വിവാദത്തില്‍ സംസ്ഥാനത്ത് നടന്ന പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു കനീസ്. ബിജെപിയുടെ ചന്ദ്രകാന്താ പാട്ടീലിനെ ഗുല്‍ബര്‍ഗ ഉത്തറില്‍ നിന്നാണ് കനീസ പരാജയപ്പെടുത്തിയിരിക്കുന്നത്. 63കാരിയായ കനീസയ്ക്ക് 71296 വോട്ടുകളാണ് ലഭിച്ചത്.

2008 മുതൽ കോൺഗ്രസാണ് ഈ മണ്ഡലത്തിൽ വിജയിക്കുന്നത്. ഹിജാബ് വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചപ്പോൾ, കഴിയുമെങ്കിൽ നിയമസഭാ മന്ദിരത്തിനുള്ളിൽ ഹിജാബ് ധരിക്കുന്നത് തടയൂവെന്ന് വെല്ലുവിളിച്ച് കനീസ് ഫാത്തിമ ശ്രദ്ധ നേടിയിരുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ പത്‌നിയാണ് കനീസ് ഫാത്തിമ.

0 Comments

Leave a comment