/uploads/news/news_മരംമുറിയില്‍_പക്ഷികള്‍_ചത്ത_സംഭവം:_എന്‍എ..._1662200987_1594.jpg
BREAKING

മരംമുറിയില്‍ പക്ഷികള്‍ ചത്ത സംഭവം: എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടി മന്ത്രി റിയാസ്


മലപ്പുറം: രണ്ടത്താണി ദേശീയ പാതയോരത്ത് മരം മുറിച്ചതിനെ തുടർന്ന് പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയോടാണ് (National Highways Authority of India) മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തിൽ കരാറുകാരനെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

https://twitter.com/i/status/1565542250158837761

മലപ്പുറം വികെ പടി അങ്ങാടിയ്‌ക്ക്‌ സമീപം ദേശീയപാത വികസനത്തിനായി മുന്നൊരുക്കമില്ലാതെ മരങ്ങൾ മുറിച്ചതോടെ നൂറുകണക്കിന് പക്ഷികളാണ് ചത്തത്. ഷെഡ്യൂൾ നാല് വിഭാഗത്തിൽ ഉൾപ്പെട്ട നീർക്കാക്കളും കുഞ്ഞുങ്ങളുമടക്കം ചത്തിരുന്നു. വ്യാഴാഴ്‌ചയാണ് (സെപ്‌റ്റംബർ 1) സംഭവം. മരങ്ങൾ മുറിക്കുന്നതിൻറെയും പക്ഷികൾ ചത്തുകിടക്കുന്നതിൻറെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

തുടർന്ന്, വലിയ ചർച്ചയാവുകയും വിഷയത്തിൽ മന്ത്രി റിയാസ് ഇടപെടുകയുമായിരുന്നു. പിഎ മുഹമ്മദ് റിയാസിൻറെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.ക്രൂരമായ നടപടിയെന്ന് വനംമന്ത്രി: നീർക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 3) മാധ്യമങ്ങളോട് പറഞ്ഞു. വനം വകുപ്പിൻറെ അനുമതിയില്ലാതെയാണ് മരം മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതെടുത്തത്. മരം മുറിച്ചതിനെ തുടർന്ന് 50 ലേറെ നീർക്കാക്കകളാണ് ചത്തത്.

സെപ്‌റ്റംബര്‍ ഒന്നിന് മലപ്പുറം വികെ പടി അങ്ങാടിയ്‌ക്ക്‌ സമീപത്തെ മരം മുറിച്ചതോടെ നിരവധി പക്ഷികള്‍ ചത്തതാണ് സംഭവം. വിഷയത്തില്‍ എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടിയത് സംബന്ധിച്ച്, മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ ഓഫിസാണ് അറിയിച്ചത്.

0 Comments

Leave a comment