/uploads/news/news_കഴക്കൂട്ടത്ത്_രോഗിയുമായി_മടങ്ങുകയായിരുന്..._1661902666_1562.jpg
BREAKING

കഴക്കൂട്ടത്ത് രോഗിയുമായി മടങ്ങുകയായിരുന്ന ആംബുലൻസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. ഒരാളുടെ നില ഗുരുതരം


കഴക്കൂട്ടം: കഴക്കൂട്ടത്ത് രോഗിയുമായി മടങ്ങുകയായിരുന്ന ആംബുലൻസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചന്തവിള സ്വദേശിയായ ചന്തു (33) വിനാണ് ഗുരുതരമായി പരിക്കേറ്റത്. പൂജ (18), കവിത (43), കൃഷണകുമാരി (44) എന്നിവരാണ് പരിക്കേറ്റ സ്ത്രീകൾ. 

ഇന്ന് രാത്രി 8 മണിയോടെ ദേശീയ പാതയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗിയുമായി ചവറയിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ടു റോഡിലെ ഡിവൈഡർ ഇടിച്ച് തകർത്ത ശേഷം എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് കാറുകളിലും ഒരു ബൈക്കിലും ആയാണ് ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആംബുലൻസിലെ യാത്രക്കാരായ മൂന്ന് സ്ത്രീകളെയും പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കഴക്കൂട്ടം സ്വദേശിയുടെ നില ഗുരുതരമാണ്.

0 Comments

Leave a comment